തൃക്കാക്കര: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി പൊതുപ്രവര്‍ത്തകര്‍ മാതൃകയായി. ഇടച്ചിറ കീരിക്കാട്ടില്‍ വീട്ടില്‍ ലീല (61)യുടെ മൃതദേഹമാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്.
സിപിഎം തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സൂരജ് ,ബന്ധുവായ കെപി സുരേഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 30ന് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിയതാണ് ഇവര്‍. പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. 2021 മെയ് 18ന് ചൊവ്വാഴ്ച ഉച്ചക്ക് ലീല മരണത്തിന് കീഴങ്ങി