അഹമ്മദാബാദ് : അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിച്ച ടൗട്ടെ അടുത്ത മണിക്കൂറില്‍ പോര്‍ബന്ധര്‍ മഹുവാ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത കാറ്റും മഴയും തുടരുകയാണ് .മുന്‍കരുതല്‍ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരുലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക മാറ്റി. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ ഉള്‍പ്പടെയുളളവരെ മാറ്റിപാര്‍പ്പിച്ചു. ഗുജറാത്ത് ,ദിയു തീരങ്ങളില്‍ റെഡ് അലേര്‍ര്‍ട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
മുംബൈയിലും കനത്ത മഴതുടരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ച വിമാനത്താവളത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. 114 കി.മീ. വേഗത്തിലാണ് മുംബൈയില്‍ ടൗട്ടെ ആഞ്ഞടിച്ചത്. കര്‍ണാടകയില്‍ 121 വില്ലേജുകളെയും 22 താലൂക്കുകളെയും ടൗട്ടെ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. സൗരാഷ്ട്ര, ദിയു,ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാവും
കേരള തീരത്തും അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ സമിതി വിലക്കേര്‍പ്പെടുത്തി. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 17 നും ,മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ 18നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങലിലുളള ജനങ്ങള്‍ ജാഗ്രത പാലിക്കമമെന്ന് മുന്നറിയിപ്പുണ്ട്.
18ന് രാത്രി 11.30 വരെ കേരളതീരത്ത് 3.5 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠംന കേന്ദ്രം അറിയിച്ചു. അപകട സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും ബീച്ചിലേക്കുളള യാത്രകളും കടലില്‍ ഇറങ്ങിയുളള വിനോദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

