വയനാട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല

വയനാട്: അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് സമ്പാദിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഈ സാഹചര്യത്തില്‍ നിലവില്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ കോവിഡ് പരിശോധന താത്ക്കാലികമായി നിര്‍ത്തിവച്ചു. കല്ലൂരില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ മൂലഹള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →