പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ എസ്.ബാലചന്ദ്രൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ബാഡ്മിന്റൺ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രൻ നായർ അന്തരിച്ചു. 16/05/21 ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്നു ബാലചന്ദ്രൻ നായർ.

ഏറെക്കാലം ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച ബാലചന്ദ്രൻ നായർ നിരവധി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്.

വർഷങ്ങളോളം തൃശൂർ സായിയിൽ പരിശീലകനായിരുന്ന ബാലചന്ദ്രൻ നായരുടെ ശിക്ഷണത്തിലാണ് ദേശീയ താരങ്ങളായ യു.വിമൽകുമാർ, ഒളിമ്പ്യൻ വി.ദിജു, സനേവ് തോമസ്, ജോർജ് തോമസ് തുടങ്ങിയ താരങ്ങൾ വളർന്നുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →