മുബൈ: ഏപ്രില്‍ മാസം രാജ്യത്തെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന. 2020 ഏപ്രിലിലെ 1036 കോടി ഡോളറില്‍ നിന്ന് ഇക്കുറി ഏപ്രിലില്‍ 3063 കോടി ഡോളറായാണ് കയറ്റുമതി ഉയര്‍ന്നത്. ഇറക്കുമതി മുന്‍വര്‍ഷം ഏപ്രിലിലെ 1712 കോടി ഡോളറില്‍ നിന്ന് കഴിഞ്ഞമാസം 4572 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ രാജ്യത്തെ വ്യാപാരക്കമ്മി 1510 കോടി ഡോളറായി. മുന്‍വര്‍ഷം ഏപ്രിലില്‍ 676 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി.
കയറ്റുമതിയില്‍ വര്‍ധന
