ടൂറിന്‍: ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകളടിക്കുന്ന താരമെന്ന നേട്ടമാണു ക്രിസ്റ്റിയാനോ കുറിച്ചത്. 131 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 100 ഗോളുകളടിക്കുന്നത്.മൂന്ന് സീസണ്‍ പൂര്‍ത്തിയാകും മുമ്പ് 100 ഗോളുകളടിക്കുന്ന ആദ്യ താരം കൂടിയാണ്. ഒമര്‍ സിവോരിയും റോബര്‍ട്ടോ ബാഗിയോയും മാത്രമാണ് അഞ്ചില്‍ കുറവ് സീസണ്‍ കളിച്ച് 100 ഗോളുകള്‍ എന്ന നാഴികകല്ല് പിന്നിട്ടത്. സാസുലോയ്ക്കെതിരേ നടന്ന സീരി എ യിലെ എവേ മത്സരത്തില്‍ ഗോളടിച്ചാണു ക്രിസ്റ്റിയാനോ 100 തികച്ചത്. മൂന്ന് ക്ലബുകള്‍ക്കു വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകളടിക്കുന്ന ആദ്യ താരവും ക്രിസ്റ്റിയാനോയാണ്. ഇം ണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പെയിനിലെ റയാല്‍ മാഡ്രിഡ് എന്നീ ക്ലബുകള്‍ക്കു വേണ്ടിയും പോര്‍ചുഗലിനു വേണ്ടിയും ക്രിസ്റ്റിയാനോ 100 ഗോളുകളിലധികം അടിച്ചു കൂട്ടി.
ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ
