ഇന്ത്യയിലെ വകഭേതത്തിന് വാക്‌സിനേഷന്‍ ഫലപ്രദമാണെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൂടുതലായി കണ്ടെത്തിയ കോവിഡ് വൈറസ് വകഭേതം മാരകമാണെന്നും കൂടുതല്‍ വ്യാപിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന. വാക്‌സിനുകള്‍ പുതിയ വകഭേതത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ബി1.617 വകഭേതം കണ്ടെത്തിയത്. വളരെ പെട്ടെന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേതം. 44 രാജ്യങ്ങളില്‍ വകഭേതം കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ കണ്ടെത്തിയ ബി1. 17 വകഭേതവും ഇന്ത്യയില്‍ കണ്ടെത്തിയ ബി 1.617 വകഭേതവും വ്യാപനം കുറഞ്ഞുവരുന്നുണ്ട്.

എന്നാല്‍ ഈ വകഭേതങ്ങള്‍ക്ക് ജനിതക മാറ്റം വന്ന് ബി1. 617,ബി 1.617.2 എന്നിങ്ങനെയാണ് പുതിയ വകഭേതങ്ങള്‍. ഈ വകഭേതങ്ങല്‍ക്ക് മുമ്പുണ്ടായിരുന്ന വൈറസുകളേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനുകള്‍ പുതിയ വകഭേതങ്ങളെ ചെറുക്കാന്‍ എത്രത്തോളം ഫലപ്രദമാമെന്ന് പഠനം നടന്നുവരികയാണ്. .ഫൈസര്‍,മൊഡേണ എന്നീ വാക്‌സിനുകള്‍ പുതയവകഭേതങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ല എന്നാണ് ചില പഠനങ്ങല്‍ തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →