ഉണ്ണി രാജന്‍ പി ദേവിന്‍റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണി പി ദേവിന്‍റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുളളതായി കുടുംബം. ഉണ്ണി പി ദേവിന്‍റെ ഭാര്യ പ്രിയങ്ക 2021 മെയ്‌ 12 ബുധനാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. . ഭര്‍തൃ പീഡനമാണ്‌ മരണകാരണമെന്ന്‌ ആരോപണവുമായി പ്രിയങ്കയുടെ കുടുംബം രംഗത്തെത്തി. പ്രിയങ്കയുടെ സഹോദരന്‍റെ പരാതിയില്‍ വട്ടപ്പാറ പോലീസ്‌ അനേഷണം തുടങ്ങി.

ഭര്‍ത്താവ്‌ ഉണ്ണി പി ദേവുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ്‌ പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്‌. മരിക്കുന്നതിന്‌ തലേദിവസം പ്രിയങ്ക ഭര്‍ത്താവ്‌ ഉണ്ണിക്കെതിരെ വട്ടപ്പാറ സറ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സ്‌ത്രീധനം കുറഞ്ഞുപോയെന്ന്‌ പറഞ്ഞ്‌ പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രിയങ്ക മര്‍ദ്ദനമേറ്റതിന്‍റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയാണ്‌ പ്രിയങ്ക. നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന്‌ ആരോപണമുണ്ട്‌. പ്രിയങ്കയുടെ കുടുംബത്തിന്‍റെ ആരോപണത്തില്‍ ഉണ്ണി രാജന്‍ പി ദേവിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →