കൊല്ലം: കനത്ത മഴ ജില്ലയില്‍ മെയ് 14, 15 തീയതികളില്‍ ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിച്ച് അടിയന്തര പ്രതികരണത്തിന് ആരോഗ്യ-വൈദ്യുതി വകുപ്പുകള്‍ തയ്യാറെടുക്കണം എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കണം. ആശുപത്രികളില്‍ ഉടനടി ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. വൈദ്യുത ബന്ധത്തിലെ തകരാറുകള്‍ കെ. എസ്. ഇ. ബി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം.