സംസ്ഥാനം വാങ്ങിയ വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യും-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാ സര്‍ക്കാര്‍ വാങ്ങിയ കോവിഡ് വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരുകോടി കോവിഷീല്‍ഡ് വാക്‌സിനില്‍ മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ 2021 മെയ് 10ന് സംസ്ഥാനത്തെത്തി.

ഗുരുതര രോഗം ബാധിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിങ്ങനെയുളള മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുക. നേരത്തേ ആമുന്‍ഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ്10ന് ഉച്ചക്ക് 12.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കേരളം വാക്‌സിന്‍ വാങ്ങിയത്. വാക്‌സിന്‍ മഞ്ഞുമ്മലിലെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മേഖലാ വെയര്‍ഹൗസിലേക്ക മാറ്റി.

സൗജന്യ വാക്‌സിനേഷന്‍ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഒരുകോടി ഡോസ് വാക്‌സിന്‍ വാങ്ങിയത്. . ഇപ്പോള്‍ വാക്‌സിന് പുറമേ കൂടുതല്‍ വാക്‌സിന്‍ ഉടനെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →