കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് 240.6കോടിരൂപ കേന്ദ്രം ഗ്രാന്റനുവദിച്ചു

ദില്ലി: കോവിഡ് പ്രതിരോധത്തിനായി കേരളത്തിന് കേന്ദ്രം 240.6 കോടിരൂപ അനുവദിച്ചു. 25 സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകള്‍ക്കുളള ഗ്രാന്റായി കേന്ദ്രം മുന്‍കൂറായി അനുവദിച്ച 8923.8 കോടിരൂയില്‍ കേരളത്തിന്റെ വിഹിതമായാണ് 240.6 കോടിരൂപ കിട്ടുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 403738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. പ്രതിദിന മരണനിരക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. 9.5.2021 മാത്രം 4092 പേര്‍ മരിച്ചു. 37 ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുളളത്. ഇതില്‍ 50,000 പേര്‍ ഐസിയുവിലും 14,000പേര്‍ വെന്റിലേറ്ററിലുമാണെന്ന് ആരോഗ്യമന്തന്ത്രാലയം അറിയിച്ചു.

അതിനിടെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്തിനിപ്പോള്‍ ആത്യാവശ്യം പ്രാണവായുമാണെന്നും പ്രധാനമന്ത്രിയുടെ രമ്യഹര്‍മ്മയല്ലെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →