സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാ​പ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​ സംഭവം ; പ്ര​ത്യേ​ക അ​ന്വേഷ​ണ സംഘം രൂ​പ​വ​ത്​​ക​രി​ച്ച് പൊലീസ്

ഇ​രി​ട്ടി: കണ്ണൂർ ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാപ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​രി​ട്ടി സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​പി. രാ​ജേ​ഷി​ന്റെ നേതൃത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എം. ​അ​ബ്ബാ​സ് അ​ലി, അ​ഖി​ലേ​ഷ്, കെ.​ടി. മ​നോ​ജ് എന്നിവരുള്‍​പ്പെ​ട്ട പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കണ്ണൂരി​ല്‍ നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പരിശോധ​ന ന​ട​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രിച്ചിരുന്നു.

ഡോ​ഗ് സ്ക്വാ​ഡി​ലെ പൊ​ലീ​സ് നാ​യ്​ റി​ക്കി, ലാ​ബി​ല്‍ നി​ന്ന്​ മ​ണം പി​ടി​ച്ച്‌ സ്കൂ​ള്‍ ഓഡിറ്റോ​റി​യ​ത്തി​നു പി​റ​കി​ലു​ള്ള പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ല്‍ ക​യ​റി​യ ശേഷം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നു പി​റ​കി​ലൂ​ടെ സ്കൂ​ള്‍ പാ​ച​ക​പ്പു​ര​യോ​ട് ചേ​ര്‍​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ മൊ​ബൈ​ല്‍ ട​വ​റി​നു സ​മീ​പം വ​രെ എ​ത്തി​നി​ന്നു.
ക​വ​ര്‍​ച്ച​ക്കു​ശേ​ഷം മോ​ഷ്​​ടാ​ക്ക​ള്‍ ഇ​തു​വ​ഴി​യെ​ത്തി വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​രി​ട്ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഹൈ​സ്കൂ​ള്‍ ബ്ലോ​ക്കി​ലെ ലാബില്‍ സൂ​ക്ഷി​ച്ച 28 ലാ​പ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

പത്താം ​ക്ലാ​സ്​ പൊ​തു​പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​മാ​ണ് ഐ.​ടി പ​രീ​ക്ഷ നടത്തുന്നതി​നാ​യി ഇ​ത്ര​യും ലാ​പ്ടോ​പ്പു​ക​ള്‍ ലാ​ബി​ല്‍ സ​ജ്ജീ​ക​രി​ച്ച​ത്. പൊ​തു​വിദ്യാഭ്യസ വ​കു​പ്പ് കൈ​റ്റ് മു​ഖേ​ന പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി സ്കൂ​ളി​ന് ന​ല്‍​കി​യ എ​ട്ട്​ ലക്ഷത്തോ​ളം വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →