ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതരും മുംബൈ പോസീസും രംഗത്തുവന്നു. 2021 ഏപ്രില്‍ 26 നാണ് ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇന്‍ഡോനേഷ്യിലെ ബാലിയില്‍ നിന്ന് 2015 ല്‍ അറസ്റ്റിലായ രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്‍ ഡല്‍ഹിയിലെ അതീവ സുരക്ഷയുളള തിഹാര്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. കൊലപാതകം,കൊളള,തുടങ്ങിയവയുമായി ബന്ധപ്പെട്ട് 70 ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാരാജന്‍.
മുംബൈയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളും സിബിഐക്ക് കൈമാറിയതിനെ തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. 2011 ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഛോട്ടാരാജനെ 2018ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.