റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

791 കോടിയുടെ വിദ്യാഭ്യാസ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

May 8, 2021 - 10:32 am

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാദമിക്ക് വര്‍ഷം സമര്‍പ്പിച്ച പദ്ധതിയില്‍ 791 കോടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡാണ് തുക അംഗീകരിച്ചത്. 1,404 കോടിയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരുന്നത്. പ്രീ സ്‌കൂള്‍മുതല്‍ ഹയര്‍ സെക്കന്ററി വരെയുളള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപക പരിശീലനം, ഡയറ്റുകളുടെ ക്രമീകരണം എന്നിവയ്ക്കുമാണ് തുക അനുവദിച്ചിട്ടുളളത്.

കോവിഡ് കാലത്തും വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. ഡയറക്ടര്‍ കെ.ജീവന്‍ ബാബു, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എപി കൃഷ്ണന്‍,എസ് സി ഇആര്‍ ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ്തുടങ്ങിയവര്‍ ഓണ്‍ ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *