റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ 11 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ചു

May 5, 2021 - 10:43 am

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. ചെങ്കൽ പേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. 05/05/21 ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടതായി മരിച്ച രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.

രാജ്യത്ത് മിക്കയിടത്തും ഓക്സിജൻ ക്ഷാമം രൂക്ഷമായിത്തന്നെ തുടരുകയാണ്. കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ‘ 04/05/21 ചൊവ്വാഴ്ച മാത്രം ബെംഗളുരുവിലെയും കൽബുർഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *