ആര്‍ടിപിസിആര്‍ ടെസറ്റിന്‍റെ നിരക്ക് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടി.

കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുളള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാനിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനക്ക് എത്ര രൂപ നിരക്ക് ഈടാക്കണമെന്ന കാര്യത്തില്‍ ചെലവുകള്‍ വകയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും ഹൈക്കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

പരിശോധനാ നിരക്ക് 1700 ല്‍നിന്ന് 500 രൂപയാക്കി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണിനിരക്കിനനുസരിച്ച് ടെസ്റ്റിന് വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് വരുന്നതെന്ന് വിലയിരുത്തിയാണ് 500 രൂപയായി കുറച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്‍റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉമകള്‍ ആവശ്യപ്പെട്ടത് .ലാബുകള്‍ക്ക് 1700 രൂപ ഇടാക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ,വൈസ് പ്രസിഡന്‍റ് കെഎസ്.ശബരീനാഥ് എന്നിവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →