കൊച്ചി: പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന പുതിയ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ബിഗ് സ്ക്രീനിൽ ആദ്യമായി ഒരേ ഫ്രെയിമിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഉള്ള തന്റെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ക്രൈം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്ന സുരേഷ് ഗോപിയുടെ 252-ാ മത്തെ ചിത്രം കൂടിയാണ് ഇത്. എബ്രഹാം മാത്തൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോൾ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മകൻ ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്.

