അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് ബി ജെ പി യെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ എത്തിയിരിക്കുകയാണ്.
‘ലെ അയ്യപ്പൻ’ എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു നടിയുടെ പരിഹാസം. ഇതിനായി വളരെ കാലം കാത്തിരുന്നു എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയം ശബരിമല ആയിരുന്നെങ്കിലും കനത്ത തിരിച്ചടിയായിരുന്നു പാർട്ടിയെ കാത്തിരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് പോലും നഷ്ടമായി.

