കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ബി.ജെ.പിയിലെ ആഭ്യന്തര കലാപങ്ങൾ കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​.

കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്​. കുമാരപുരം ഭാഗത്താണ്​ നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്​. കെട്ട് പൊട്ടിക്കാത്ത നിലയിലായിരുന്നു നോട്ടീസുകൾ.

സംസ്​ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ്​ പുതിയ വിവാദമുയരുന്നത്​. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്​ വോട്ടു വിഹിതത്തിൽ ബി.ജെ.പിക്ക്​ വലിയ കുറവാണ്​ ഈ തെരഞ്ഞെടുപ്പിലുണ്ടായത്​. മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →