ഹരിയാന : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. 3.5.2021 തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചുമുതല്‍ ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗണ്‍. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ , ബാങ്ക് അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍, എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതവും അനുവദിച്ചിട്ടുണ്ട്.
ബസുകള്‍, മെട്രോ എന്നിവ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. ടാക്‌സി കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം. ട്രെയിന്‍ സര്‍വീസിനും തടസമില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല തീയേറ്ററുകള്‍, മാളുകള്‍,ഷോപ്പിംഗ് കോംപ്ലക്‌സ്, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തര്കുല്‍കുളം, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും.