കോട്ടയം; വിവാഹ ചടങ്ങുകളുടെ ചിത്രം എടുക്കാന്‍ പളളിയിലെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട അനുഭവങ്ങളെ ക്കുറിച്ചുളള ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. തിടനാട് സെന്റ് ജോസഫ്സ് പളളിയില്‍ ചടങ്ങുകളുടെ ചിത്രമെടുക്കാനുളള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫറുടെ വസ്ത്രധാരണം അടക്കമുളള കാര്യങ്ങള്‍ നിബന്ധനകളില്‍ പറയുന്നു.
അതേസമയം പളളിയില്‍ മൂന്നുവര്‍ഷമായി തുടരുന്നതാണീ നിബന്ധനകള്‍ എന്നും അത് ഇടവക യോഗത്തിന്റെ തീരുമാനമാണെന്നും പളളിവികാരി ഫാദര്‍ മൈക്കിള്‍ നരിക്കാട്ട് പറഞ്ഞു.
ഫോട്ടോ ,വീഡിയോ ഗ്രഫേഴ്സ് പളളിയില്‍ കയറുന്നതിന് മുമ്പ് 500 രൂപ ഫീസച്ച് ബാഡ്ജ് വാങ്ങേണ്ടതാണ്, വരനും വധുവിനും ഓരോ വീഡിയോ ക്യാമറയും ഓരോ ക്യാമറയും മാതമേ അനുവദിക്കുകയുുളളു, സഹായികളാരും പളളിയില്‍ പ്രവേശിക്കരുത്. യാതൊരു ക്രമീകരണങ്ങളും സ്റ്റാന്റും പളളിയില്‍ പാടില്ല. ,പളളിയുടെ മദ്ബഹയോട് ചേര്‍ന്നുളള വലതുവശത്തെ വാതിലില്‍കൂടി പ്രവേശിച്ച് നിശ്ചിത സ്ഥലത്ത് നിന്ന് മാത്രമേ ഫോട്ടോ അഥവാ വീഡിയോ എടുക്കാവൂ,ദേവാലയത്തില്‍ മറ്റൊരു സ്ഥലത്തുനിന്നും വിഡിയോകള്‍ എടുക്കാന്‍ പാടില്ല ,പളളിക്കുളളില്‍ അറേഞ്ച്ഡ് ഫോട്ടോ വീഡിയോ പാടില്ല. മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാത്തവരും തലയില്‍ വികൃതമായ കോലം കെട്ടിയവരും പളളിയില്‍ പ്രവേശിക്കാന്‍ പാടില്ല. എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
താന്‍ മുടിനീട്ടി വളര്‍ത്തിയ ആളായതുകൊണ്ട് പളളിയില്‍ പ്രവേശിച്ച് ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല, പളളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് സത്ക്കാരം നക്കുമ്പോള്‍ 2.45ന് വികാരി കറന്റ് കട്ടുചെയ്തു, തന്റെ പണി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞില്ല തുടങ്ങിയ ആരോപണങ്ങളാണ് സിജോയ്ക്കുളളത്. തന്റെ ഫെയ്ബുക്ക് കുറിപ്പ് വൈറലായതോടെ നിരവധിപേര്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും നിരവധിപേര്‍ക്ക് സമാന അനുഭവം ഈ പളളിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും സിജോ പറഞ്ഞു. താന്‍ സിപിഎം അനുഭാവിയായതുകൊണ്ട് ഫെയ്സ് ബുക്ക കുറിപ്പിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നതെന്ന് സിജോ പറഞ്ഞു. പളളിക്കെതിരായ പ്രവര്‍ത്തിയെന്ന പേരില്‍ പല ഗ്രൂപ്പുകളിലും തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പങ്കുവച്ച് വ്യാജ പ്രൊഫൈലുകളിലൂടെ രൂക്ഷമായ ആരോപണങ്ങള്‍ നേരിടുകയാണെന്നും സിജോ പറഞ്ഞു.
എന്നാല്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് അലോസരമുണ്ടാവാതെ നടക്കാനാണ് ഇത്തരം നിബന്ധനകളെന്ന് പളളിവികാരി വ്യക്തമാക്കി. വിവാഹത്തിന് മാത്രമല്ല പളളിക്കുളളില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. പളളിക്കുപുറത്തോ ഹാളിലോ നിബന്ധനകള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുര്‍ബാന നടക്കുന്ന സമയത്ത മാന്യമല്ലാത്ത വേഷവിതാനങ്ങളില്‍ എത്തുന്നത് ആളുകള്‍ക്ക് അലസ്വസ്ഥതയുണ്ടാക്കുന്നകാര്യമാണ് പളളിവക ഓഡിറ്റോറിയം ചടങ്ങുകള്‍ക്ക് നല്‍കുന്നത് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് 2.45 ഓടെ ജനറേറ്റര്‍ ഓഫ് ചെയ്യുമെന്നും നിബന്ധന സമ്മതിച്ച ശേഷമാണ് ഓഡിറ്റോറിയം നല്‍കാറുളളതെന്നും ഫാദര്‍ മൈക്കിള്‍ നരിക്കാട്ട് വ്യക്തമാക്കി.

