തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. 02/04/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും .
” സർക്കാരിൻ്റെ അഴിമതികളെയെല്ലാം പ്രതിപക്ഷം തുറന്നു കാട്ടിയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതാണ് പരാജയം. കാരണങ്ങൾ വിശദമായി പരിശോധിക്കും” രമേശ് ചെന്നിത്തല പറഞ്ഞു.