മഹാവിജയം കേരള ജനതയ്ക്ക് വിനയപൂർവം സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായത് ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മതനിരപേക്ഷതയുടെ കൂടി വിജയമാണെന്ന് 02/05/21 ഞായറാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു.

അഞ്ച് വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കാലമാണിതെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
ചുവന്ന ലഡു വിതരണം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

Share
അഭിപ്രായം എഴുതാം