തപാൽ വോട്ടുകളുടെ കൂടെ വോട്ടിങ് മെഷീനിൽ നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി

തപാൽ വോട്ടുകളുടെ കൂടെ മെഷീൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നിലകൾ മാറി മറിയുന്നു.

എൽ.ഡി.എഫ് 80 സീറ്റിലും യു.ഡി.എഫ് 57 സീറ്റിലും എൻ.ഡി.എഫ് 3 സീറ്റിലും ലീഡ് ചെയ്യുന്നു.

പാലക്കാടും നേമത്തും കോഴിക്കോട് സൗത്തും ബി.ജെ.പി മുന്നിൽ നിൽക്കുന്നു.

ഏവരും ഉറ്റു നോക്കുന്ന പാലാ മണ്ഡലത്തിൽ ജോസ്.കെ.മാണി മുന്നിട്ട് നിൽക്കുന്നു..
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ പിന്നിൽ.
കെ.ടി.ജലീലിനെ പിന്തള്ളി ഫിറോസ് മുന്നിൽ നിൽക്കുന്നു.
വടകരയിൽ കെ.കെ.രമ മുന്നേറുന്നു.
അഴിക്കോട് കെ.എം. ഷാജി പിന്നിൽ.
പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിൽ.

കെ.സുരേന്ദ്രൻ 2 മണ്ഡലങ്ങളിലും പിന്നിൽ

പ്രമുഖ നേതാക്കൾ ആയ പിണറായി വിജയൻ, ശൈലജ, ഷംസീർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഗണേഷ് കുമാർ എന്നിവർ ലീഡ് ചെയുന്നു.

കണ്ണൂർ, തൃശൂർ ജില്ലകളിൽ എൽ.ഡി.എഫ് മുന്നേറ്റം.
എറണാകുളം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →