മലപ്പുറം: സ്വര്‍ണ കടത്ത് കേന്ദ്രമായി കരിപ്പൂര്‍ മാറുന്നു. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ സ്വണമാണ് രണ്ടു സംഭവങ്ങളിലായി എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടുകൂടിയത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. മലപ്പുറം സ്വദേശിയായ സലാമാണ് കസ്റ്റഡിയിലായത്. ഇയാളുടെ ബാഗില്‍ നിന്ന് 1568 ഗ്രം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ഇയാള്‍ കരിപ്പൂരിലെത്തിയത്.
ഇതേ വിമാനത്തില്‍ന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ 1262 ഗ്രാം സ്വര്‍ണവും പിടിച്ചടുത്തു. മിശ്രിത രൂപത്തിലുളള സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പിഎ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.