നിലമ്പൂര്‍ : നിലമ്പൂരില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വിവി പ്രകാശിന് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍. യുഡിഎഫ് 39.70 ശതമാനം വോട്ടും എല്‍ഡിഎഫ് 27.80 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ 7.08 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് പിവി അന്‍വര്‍ ആര്യാടന് മുഹമ്മദിനെ തോല്‍പ്പിച്ചത്. ഇത്തവണ മറ്റുളളവര്‍ക്ക് 15 ശതമാനം വോട്ട് ലഭിക്കും .യുഡിഎഫ് 48.80,എല്‍ഡിഎഫ് 36.10 ശതമാനം. എന്‍ഡിഎ 7.12 ശതമാനം വോട്ടും നേടും. പികെ ബഷീര്‍ ഏറനാട് നിലനിര്‍ത്തും. 10.80 ശതമാനം ലീഡ് യുഡിഎഫിന് ലഭിക്കും. സിപിഐയിലെ കെടി അബ്ദുള്‍ റഹ്മാനാണ് പികെ ബഷീറിന്റെ എതിരാളി.
വണ്ടൂരില്‍ എപി അനില്‍കുമാര്‍ വിജയിക്കും .പക്ഷെ ഭൂരിപക്ഷം കുറയും. സിപിഎം വോട്ടില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. സിപിഎമ്മിലെ യുവരക്തം പി.മിഥുനയാണ് എതിരാളി. ബിജെപി വോട്ടിലും നേരിയ വര്‍ദ്ധനയുണ്ട്.
മഞ്ചേരിയില്‍ യുഡിഎഫ് 5.20 ശതമാനം വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള്‍ ഫലം. 44.10 ശതമാനം വോട്ടുമായി ലീഗ് മണ്ഡലം നിലനിര്‍ത്തും കഴിഞ്ഞ തവണ എം ഉമ്മര്‍ 14.12 ശതമാനം വ്യത്യാസത്തിലാണ് വിജയിച്ചത്. ബിജെപി വിഹിതം ഇത്തവണ 8 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയരുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം 3.90 ശതമാനം വോട്ടിന് ലീഗിന്റെ മണ്ഡലം നിലനിര്‍ത്തും. യുഡിഎഫ് 47.20ശതമാനം എല്‍ഡിഎഫ് 43.30ശതമാനം. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലി വെറും 579 വോട്ടിനാണ് ജയിച്ചത്, ഇത്തവണ അലി മണ്ഡലം മാറിയത് ലീഗിന് ഗുണകരമാകും. ബിജെപി നേരിയ തോതില്‍ വോട്ട് വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.

