റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: നികുതി പിരിവിൽ നേട്ടം കൊയ്ത് അജാനൂർ ഗ്രാമപഞ്ചായത്ത്

April 29, 2021 - 11:14 pm

കാസർകോട്: അജാനൂർ ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ കെട്ടിട നികുതി പിരിവിൽ വലിയ നേട്ടം കൈവരിച്ചു. ആകെ പിരിച്ചെടുക്കേണ്ട ഒരു കോടി 51 ലക്ഷം രൂപയിൽ ഒരു കോടി 21 ലക്ഷത്തി അറുപതിനായിരം രൂപ പിരിച്ചെടുത്തു. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത പഞ്ചായത്തായി അജാനൂർ മാറി. 3 വാർഡുകൾ നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ചു. ചുരുക്കം വാർഡുകളൊഴികെ മറ്റെല്ലാ വാർഡുകളും മികച്ച നിലയിൽ നികുതി പിരിവ് നടത്തി. 10 വർഷത്തിന് ശേഷമാണ് വാർഡുകളിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുന്നത്. ഒന്നാം വാർഡ് തണ്ണോട്ട്, മൂന്നാം വാർഡ് വേലാശ്വരം, പത്താം വാർഡ് രാംനഗർ എന്നിവയാണ് നേട്ടം കൈവരിച്ചത്. പഞ്ചായത്തിന് ആകെ 80.5 ശതമാനം നികുതി പിരിക്കാൻ കഴിഞ്ഞു. വർഷങ്ങളായി നികുതി അടക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *