റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പാരന്റിംഗ് ക്ലിനിക്കുകള്‍ ഇനി മുതല്‍ വെളളിയാഴ്ചകളില്‍

April 29, 2021 - 10:48 pm

പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ് -സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി, ശാസ്ത്രീയമായ രക്ഷാകര്‍ത്തൃത്വത്തെ കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമായി പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളിലായി ഐ.സി.ഡി.എസ് ഓഫീസിനോട് ചേര്‍ന്ന് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ എല്ലാ ശനിയാഴ്ച്ചകളിലുമായി നടന്നിരുന്നു.

കോവിഡ് സാഹചര്യത്തില്‍ വാരാന്ത്യത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുളളതിനാല്‍ ശനിയാഴ്ച്ചകളിലില്‍ പ്രവര്‍ത്തിച്ചിരുന്ന പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം വെളളിയാഴ്ച്ചകളിലേക്കു മാറ്റിയതായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ 1.30 വരെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *