കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ മൂന്നാം ഘട്ടം 2021 മെയ് 1 ആരംഭിക്കും. പ്രതിരോധ കുത്തിവെപ്പിന് പുതിയതായി യോഗ്യത നേടിയ ജനസംഖ്യാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ ഇന്ന് (28 ഏപ്രിൽ) വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും.ഗുണഭോക്താക്കൾക്ക് CoWINportal (cowin.gov.in) ൽ നേരിട്ടോ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാൻ കഴിയും.
.സംസ്ഥാനങ്ങൾക്കും , കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇന്ത്യ ഗവൺമെന്റ് ഇതുവരെ 16 കോടി വാക്സിൻ ഡോസുകൾ (15,95,96,140) സൗജന്യമായി നൽകിയിട്ടുണ്ട്.ഇതിൽ വേസ്റ്റേജ് വന്നതുൾപ്പടെ മൊത്തം ഉപഭോഗം 14,89,76,248 ഡോസുകളാണ് . ഒരു കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,06,19,892) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ലഭ്യമാണ്. 57 ലക്ഷത്തിൽ കൂടുതൽ (57,70,000 )വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും , കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭിക്കും.

