റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

April 28, 2021 - 10:31 pm

വയനാട്: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളികള്‍ ഏപ്രില്‍ 28 മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് തര്‍ക്കം ഒത്തു തീര്‍പ്പായത്. ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നിലവിലെ കൂലിയില്‍ നിന്നും 14% വര്‍ധിപ്പിക്കാന്‍  ധാരണയായി. കൂലി വര്‍ദ്ധനവിന് 01/05/2021 മുതല്‍ 31/12/ 2021 വരെ പ്രാബല്യമുണ്ടാകും.

ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ ജോയി.കെ.ജെ (സി.ഐ.ടി.യു), ഇ.ജെ.ബാബു (എ.ഐ.ടി.യു.സി),  പി.ഷംസുദ്ദീന്‍ (ഐ.എന്‍.ടി.യു.സി), ഇ.ബഷീര്‍ (എസ്.ടി.യു) വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ കെ. ഉസ്മാന്‍, മഹേഷ്, സുരേന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ടി സുരേന്ദ്രന്‍, ഇ.കെ സുരേഷ് (ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്) എന്നിവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *