ന്യൂഡൽഹി: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനൊപ്പമാണ്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത് അല്ലാതെ വാര്‍ത്തകളെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 26/04/21 തിങ്കളാഴ്ച ‘എഡിറ്റഴ്‌സ് ഗില്‍ഡ്’ പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
“സിദ്ദിഖ് കപ്പന്റെ കുടുംബത്തിന് ഞാന്‍ പിന്തുണ അറിയിക്കുന്നു. അദ്ദേഹം സംരക്ഷണവും വൈദ്യസഹായവും അര്‍ഹിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീരുത്വമാണ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമായിരിക്കുന്നത്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത്, വാര്‍ത്തകളെയല്ല ” രാഹുൽ പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്നറിയിച്ചുകൊണ്ട് ഭാര്യ റെഹാന 25/04/21 ഞായറാഴ്ച രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.

