സംയുക്ത മേനോൻ , ഇർഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് പുരുഷൻ ഇല്ലാതെ സ്ത്രീക്ക് മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ഉറക്കെ പറയുന്ന അർജുൻ അശോകൻ നിർമ്മിക്കുന്ന സിനിമയാണ് വുൾഫ് . വേട്ടക്കാരായ രണ്ടു പുരുഷന്മാരിൽ നിന്നും എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതിയെന്ന് തീരുമാനിക്കേണ്ടി വരുന്ന സ്ത്രീയെ ആണ് ഈ സിനിമ അവതരിപ്പിക്കുന്നത് എന്നും ഇത് തികച്ചും ഒരു സ്ത്രീവിരുദ്ധമായ പുരുഷപക്ഷ സിനിമയാണെന്നും തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി പറയുന്നു. ഈ പോസ്റ്റിനു താഴെ പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരാണ് തന്നെ വേണ്ടി വന്നു എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.
ഹരീഷ് പേരടി യുടെ കുറിപ്പ്.
വുൾഫ് സിനിമ കണ്ടു. തികച്ചും സ്ത്രീവിരുദ്ധമായ സിനിമ . സിനിമയുടെ തുടക്കത്തിൽ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ടു വേട്ടക്കാർക്കിടയിൽ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതി എന്ന് തീരുമാനിക്കുന്ന പുരുഷപക്ഷ സിനിമ . ഒരു പുരുഷൻ ഇല്ലാതെ സ്ത്രീക്ക് മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ .
പരിമിതികൾക്കിടയിലും നിന്നും ലോക പോലീസിൽ ഒട്ടും മോശമല്ലാത്ത സ്ഥാനം ഉണ്ടാക്കിയ കേരള പോലീസിനെ ഒന്നുമല്ലാതാക്കി വാതിൽപ്പടിയിൽ കാവൽ നിർത്തി മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇടുക്കിയിൽ ജനിച്ചുവളർന്ന ആഫ്രിക്കയിലെ വേട്ടക്കാരനെ ദാവൂദ് ഇബ്രാഹിം ആക്കുന്ന സിനിമ –
ഈ രണ്ട് ആൺ പൊട്ടൻമാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവർക്ക് അറിയാഞ്ഞിട്ടല്ല, മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ചോറ് കൊടുത്ത് വളർത്തിയ വളർത്തുനായ്ക്കൾ ഇത്തരം ചെന്നായ്ക്കളെയെ ഉണ്ടാക്കുകയുള്ളൂ.

