റിലീസ് തീയതി മാറ്റിയ മരയ്ക്കാർ ഓണത്തിന് എത്തുന്നു

കൊച്ചി : മോഹൻലാൽ നായകനായ മരയ്ക്കാർ ഓണത്തിനും മോഹൻലാൽ സംവിധായകനായ ബറോസ് ക്രിസ്തുമസിനും എത്തുന്നു.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റിക്കൊണ്ട് ചിത്രം ഓണത്തിന് എത്തുമെന്നും മോഹൻലാൽ സംവിധായകനായ ബറോസ് ക്രിസ്തുമസിന് തിയേറ്ററിൽ എത്തുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

നാട് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആഘോഷങ്ങൾക്ക് പ്രസക്തിയില്ല.എന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റാനുള്ള തീരുമാനം എന്നും അദ്ദഹം പറഞ്ഞു. ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച മരയ്ക്കാറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ഞാലി മരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് അത് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലാണ്.

കുഞ്ഞാലിമരയ്ക്കാർ ഒന്നാമനായി മധു വേഷമിടുമ്പോൾ മഞ്ജുവാര്യർ , പ്രഭു നെടുമുടിവേണു , കല്യാണി പ്രിയദർശൻ , കീർത്തിസുരേഷ്, മുകേഷ്, സുനിൽഷെട്ടി, സിദ്ദിഖ്, മാമുക്കോയ, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share
അഭിപ്രായം എഴുതാം