പ്രസവം കഴിഞ്ഞ്‌ അഞ്ചാം ദിവസം കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ്‌ ബാധിച്ച്‌ മരിച്ച മെറിന്‍ മാത്യു കോവിഡ്‌ കാലത്തെ ഒരു നൊമ്പരമായി. ആണ്‍ കുഞ്ഞിന്‌ ജന്മം നല്‍കി അഞ്ചാം ദിവസമാണ്‌ കോവിഡ്‌ മെറിന്റെ ജീവന്‍ അപഹരിച്ചത്‌. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പലാപ്പറമ്പില്‍ പ്രസാദ്‌ പി.എബ്രാഹാമിന്റെ ഭാര്യ മെറിന്‍ മാത്യു (36) ആണ്‌ കോവിഡ്‌ മൂലം മരിച്ചത്‌. അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ്‌ അക്കൗണ്ടന്റാണ്‌ മെറിന്‍ .

8 മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ 2021 ഏപ്രില്‍ 20 ന്‌ മെഡിക്കല്‍ കോളേജിലെത്തി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ്‌ പരിശോധന നടത്തിയത്‌. തുടര്‍ന്ന്‌ മെറിനെ അത്യാഹിത വിഭാഗത്തില്‍ അഡ്‌മിറ്റ്‌ ചെയ്യുകയായിരുന്നു. രാത്രി 9ന്‌ മെറിന്‍ ഒരാണ്‍ കുട്ടിക്ക ജന്മം നല്‍കി. മെറിനെ ഒരുനോക്ക്‌ കാണിച്ചശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക്‌ കൊണ്ടുപോയി. കുഞ്ഞ്‌ കോവിഡ്‌ നെഗറ്റീവ്‌ ആയിരുന്നു.

പ്രസവത്തിന്‌ ശേഷം മെറിന്‌ ശ്വാസ തടസം രൂക്ഷമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. 25ന്‌ ഞായറാഴ്‌ച രാത്രി 10ന്‌ മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പളളിയില്‍ കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം നടത്തി. തോമസ്‌ പി.പ്രസാദ്‌ മെറിന്റെ മൂത്തമകനാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →