അഗളി: ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു. ചാവടിയൂര്‍ ഊരില്‍ തമണ്ഡന്റെ ഭാര്യ കമലമാണ് മരിച്ചത്. 56 വയസായിരുന്നു. മാനസീകാസ്വാസ്ഥ്യമുളള കമലം വനത്തിലോട് ചേര്‍ന്നുളള കൃഷിസ്ഥലത്ത് ഒറ്റക്കായിരുന്നു താമസം കഴിഞ്ഞ ദിവസം ഉച്ചക്ക് ആടുകളുമായി വനത്തിലേക്കുപോയ ബന്ധുക്കളാണ് ഇവര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഷോളയൂര്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മക്കള്‍: പാര്‍വതി ,പൊന്നി, രങ്കന്‍.