ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ ഒരൊറ്റ ഫോൺ കോളിലൂടെ ഉത്തർപ്രദേശിലേക്കെത്തിയത് 16 ടൺ ഓക്സിജൻ. പ്രിയങ്ക വിളിച്ചയുടൻ 25/04/21 ഞായറാഴ്ച രാവിലെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ടാങ്കറിൽ 16 ടൺ ഓക്സിജൻ അയക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് അറിഞ്ഞതോടെയാണ് പ്രിയങ്ക വിഷയത്തിൽ ഇടപെടുന്നതും ഛത്തീസ്ഗഡിനോട് സഹായം ചോദിച്ചതും. ഇതിന് പിന്നാലെയാണ് അടിയന്തരമായി 16 ടൺ ഓക്സിജനുമായി ടാങ്കർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

