ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എംല്‍എമാര്‍ മരിച്ചു. ഔരിയ സിറ്റിഎംഎല്‍എ രമേശ് ദിവാകര്‍(57), ലഖ്‌നൗ വെസറ്റ് എംഎല്‍എ സുരേഷ്‌കുമാര്‍ ശ്രീവാസ്തവ(76) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധയെ തുടര്‍ന്ന് മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു രമേശ് ദിവാകര്‍. കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ നിയമ സഭയിലെത്തിയത്. ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവായ ശ്രീവാസ്തവ ലഖനൗ സജ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

