ജില്ലയില്‍ 65,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ടെന്ന് തിരുവനന്തപുരം ജില്ലാ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജില്ലയില്‍ 65,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ്. ഇത് അടുത്ത ആഴ്ചവരെ വിതരണം ചെയ്യാന്‍ മതിയാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തിലും ഇളങ്കാവ് ഓഡിറ്റോറിയത്തിലുമാണ് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കുന്നത്.

അടുത്ത ആഴ്ചവരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും അത് കഴിഞ്ഞ് കൂടുതല്‍ സ്റ്റോക്ക് എത്തിയാലേ വീണ്ടും വാക്‌സിനേഷന്‍ തുടരാന്‍ സാധിക്കൂവെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →