കോവിഡ് വാക്‌സിന്റെ വില ഉയര്‍ത്തിയേ മതിയാവൂ :സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വില വര്‍ദ്ധനവില്‍ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉദ്പ്പാദനം ഇതേ അളവില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ വില ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കമ്പനി അറിയിച്ചു.ലോകത്താകെ സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ വിതരണത്തിനായി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വാക്‌സിന്‍ നല്‍കാറുളളത്.ഇന്ത്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും തുടക്കത്തില്‍ കോവിഷീല്‍ഡും കുറഞ്ഞ വിലക്കുതന്നെയാണ് നല്‍കിയത്.

എന്നാല്‍ നിലവിലുളള ഗുരുതരമായ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഉദ്പ്പാദനം ഇപ്പോഴുളള അളവില്‍ നിലനിര്‍ത്തി കൊണ്ടുണ്ടുപോകുക ബുദ്ധിമുട്ടാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു നിശ്ചിത അളവ് വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയുളളുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയച്ചിട്ടുണ്ട് .സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുളളത്. അതേസമയം കേന്ദ്ര സര്‍ക്കാരിന് നേരത്തേയുളള കരാര്‍ പ്രകാരം 150 രൂപക്ക് വാക്‌സിന്‍ ലഭ്യമാകും.

Share
അഭിപ്രായം എഴുതാം