ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിതീവ്രതയിൽ വ്യാപിക്കവേ
ഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം.
ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 24/04/21 ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരമാനങ്ങളെടുത്തത്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണത്തിനും ഇളവുണ്ട്. മൂന്നുമാസത്തേക്കായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
വാക്‌സിന്റെ കാര്യത്തിലും കസ്റ്റംസ് നികുതി ഒഴിവാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആശുപത്രികള്‍ക്കൊപ്പം വീടുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു.