സി.ആർ ദാസ് എഴുതിയ മലയാള നോവലുകൾക്ക് തമിഴിൽ പ്രിയമേറുന്നു.

ലോക പുസ്തക ദിവസമായ ഏപ്രിൽ 23ന് ഷൺമുഖം മൊഴിമാറ്റം നടത്തിയ ‘ചുവന്ന കാലടികൾ ( തമിഴിൽ ചി വന്ത കാലടികൾ ) എന്ന രാഷ്ട്രീയ, ചരിത്ര നോവലും, ഉദയശങ്കർ മൊഴിമാറ്റം നടത്തിയ സമയ സ്വപ്നങ്ങൾ ( തമിഴിൽ കലക്കനവുകൾ) എന്ന ബാല നോവലും ശിവകാശിയിൽ പ്രകാശനം ചെയ്യുന്നു.

ചെന്നൈയിലെ ഭാരതീയാർ പുസ്തകാലയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് ‘നേരത്തേ സി- ആർ ദാസ് എഴുതി ഉമാ വാസുകി മൊഴിമാറ്റം നടത്തിയ ചിമ്പുവിൻ ഉലഹം ( ചിമ്പുവിൻ്റെ ലോകം ), ഉദയശങ്കർ മൊഴിമാറ്റം നടത്തിയ പറന്തു, പറന്തു, പറന്ത് ( പറന്നു പറന്നു പറന്ന് ) എന്നീ നോവലുകൾക്ക് തമിഴ്നാട്ടിലെ വായനക്കാർ നല്ല സ്വീകരണമാണ് നൽകിയത്.

Share
അഭിപ്രായം എഴുതാം