മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്. പാകിസ്താന്‍, ബംഗ്ലാദേശ് പൗരന്‍മാരേയും വിലക്കി കൊണ്ടാണ് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ ഉത്തരവ്.എന്നാല്‍ ഒമാനി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഏപ്രില്‍ 24 ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ തീരുമാനം തുടരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 17 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.