ജൂൺ നാലിന് വെയിൽ എത്തുന്നു.

ഗുഡ് വിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ ചായാഗ്രഹണം ഷാസ് മുഹമ്മദും സംഗീതം പ്രദീപ് കുമാറും നിർവഹിക്കുന്നു.

നിർമ്മാതാവ് ഗുഡ് വിൽ ജോബി ജോർജും ഷെയ്ൻ നിഗവും തമ്മിൽ തർക്കം ഉണ്ടാവുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്ത ചിത്രമാണ് വെയിൽ.

Share
അഭിപ്രായം എഴുതാം