യു.ജി.സിനെറ്റ് പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് രണ്ടുമുതല്‍ 17 വരെ നടത്താനിരുന്ന യു.ജി.സിനെറ്റ് പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പരീക്ഷയ്ക്കു 15 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കും. ഉദ്യോഗാര്‍ഥികളുടേയും പരീക്ഷാ നടത്തിപ്പുകാരുടേയും സുരക്ഷ കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ഉത്തരവില്‍ വ്യക്തമാക്കി. വിശദവിവരങ്ങള്‍ക്ക് വെബ്‌െസെറ്റ് സന്ദര്‍ശിക്കുകയോ 01140759000 എന്ന നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →