ക്ഷേത്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. അന്നദാനവും ആനയെഴുന്നെളളിപ്പും പൂര്‍ണമായി ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി‌നു കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ശ്രീകോവിലിന്‌ മുന്നില്‍ ഒരേസമയം 10 പേര്‍ക്കേ അനുമതിയുളളു. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ താപനില കര്‍ശനമായി പരിശോധിക്കും. സാനിറ്റൈസറും സോപ്പ്‌, വെളളം ഉള്‍പ്പെടെയുളള സംവിധാനങ്ങളും ഉറപ്പാക്കും.

ക്ഷേത്രജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ഘട്ടംഘട്ടമായി ഇത്‌ പൂര്‍ത്തിയാക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. അന്നദാനവും ആനയെഴുന്നെളളിപ്പും പൂര്‍ണമായി ഒഴിവാക്കി. ക്ഷേത്രങ്ങള്‍ രാവിലെ 6 ന്‌ തുറന്ന്‌ രാത്രി ഏഴിന്‌ അടയ്‌ക്കും. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും കോവിഡ് നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉളളവര്‍ക്ക്‌ മാത്രമേ പ്രവേശനം അനുവദിക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →