റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്സിന് കടുത്ത ക്ഷാമം, കോട്ടയത്ത് ടോക്കണെടുക്കാൻ ഉന്തും തള്ളും

April 21, 2021 - 1:36 pm

കോട്ടയം: കോട്ടയത്ത് കൊവിഡ് വാക്‌സിനേഷൻ്റെ ടോക്കണ്‍ എടുക്കുന്നതിനായി വന്‍ ജനത്തിരക്കും ഉന്തും തള്ളും. ബേക്കര്‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തില്‍ വാക്‌സിനേഷന്‍ സെന്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

21/04/21 ബുധനാഴ്ച രാവിലെയും ടോക്കണ്‍ നല്‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

മൂന്ന് ദിവസമായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *