റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ കടുത്ത ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ഷിബില ഫറ

April 21, 2021 - 12:48 pm

സിനിമാ താരങ്ങൾക്ക് നേരെ വരുന്ന അതിരു കടന്ന ബോഡി ഷെയ്മിങിനെതിരെ പലപ്പോഴും താരങ്ങൾ പ്രതികരിക്കാറുണ്ട്. അമിത ശരീരഭാരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ കടുത്ത ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് നടി ഷിബില ഫറ എത്തിയിരിക്കുന്നു. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നടിയാണ് ഷിബില ഫറ. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഷിബില യോഗ്യമാവാൻ കാരണം തന്നെ തടിയായിരുന്നു. തൻറെ ശരീരം എങ്ങനെ ആയിരിക്കണം എന്നത് തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയ അല്ല .

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ ട്രോളുകളും ആക്രമണങ്ങളും തന്നെ ബാധിക്കുന്നില്ല എന്ന് ഷിബില പറയുന്നു. ബോഡി ഷെയ്മിങ്മായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ വരുന്ന കമൻറുകൾക്ക് ഞാൻ മറുപടി കൊടുക്കാറില്ലെങ്കിലും അതിനെതിരെ മുൻപ് ഞാൻ ഒരുപാട് പോരാടിയിരുന്നു. നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏതുവേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചു. അതേസമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ തടി കുറയ്ക്കാൻ ഞാൻ തയ്യാറാണ് . അല്ലാതെ സോഷ്യൽ മീഡിയക്ക് വേണ്ടി കുറയ്ക്കില്ല. ഷിബില ഫറ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *