എറണാകുളം: കോവിഡ് : ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കരുതൽ നടപടികളുമായി ലേബർ വകുപ്പ്

കൊച്ചി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  കരുതൽ നടപടികളുമായി ലേബർ വകുപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ലേബർ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും  നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 

അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം ഉണ്ടാകുന്നത് തടയാൻ നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ അതിഥി ദേവോ ഭവ എന്ന പേരിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ കൺട്രോൾ റൂമിൽ നിന്നും മറുപടി ലഭിക്കും. ഡോക്ടർ കാണുക, ഹോസ്പിറ്റൽ സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് കൺട്രോൾ റൂമിലൂടെ ആവശ്യപ്പെടാവുന്നതാണ്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി 9072303075, 9072303076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂട്ടമായി രോഗം വന്നാൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരമറിയിക്കുകയും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ അവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുയും ചെയ്യും. തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കോവിഡുമായി ബന്ധപ്പെട്ട പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. വരുംദിവസങ്ങളിൽ കോവിഡ്
വാക്സിനേഷൻ തൊഴിലാളികൾക്ക് നൽകുന്നതിനുള്ള നടപടികൾ പരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →