ആലപ്പുഴ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മതില്‍ക്കെട്ടിന് പുറത്ത് അവബോധ സന്ദേശങ്ങള്‍ സ്ഥാപിച്ചു. സന്ദേശ ബോര്‍ഡിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. പുകയില പുകയുമ്പോഴുണ്ടാകുന്ന അപകടകാരികളായ രാസവസ്തുക്കള്‍, പുകയില ഉല്‍പന്നങ്ങള്‍ വിവിധ അവയവ വ്യവസ്ഥകള്‍ക്കുണ്ടാക്കുന്ന രോഗങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, പരോക്ഷ പുകവലി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ സന്ദേശങ്ങളാണ് ബോര്‍ഡുകളിലുള്ളത്.
എ.ഡി.എം. അലക്‌സ് ജോസഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സുജ പി.എസ്., ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസേഴ്‌സ് അരുണ്‍ ലാല്‍ എസ്.വി, ചിത്ര ഐ. എന്നിവര്‍ പങ്കെടുത്തു. പോസ്റ്ററിന്റെ ആശയവും ഉള്ളടക്കവും ഡിസൈന്‍ ചെയ്തത് മുഹമ്മ സ്വദേശി വികാസ് വാഗീശാണ്.
ആലപ്പുഴ: ദേശീയ പുകയില നിയന്ത്രണം: കളക്‌ട്രേറ്റ് മതില്‍ക്കെട്ടില്‍ സന്ദേശങ്ങള്‍ സ്ഥാപിച്ചു
