അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെൻഡർ റൂം ഓടിച്ചുവന്ന മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെൻഡർ റൂം ഓടിച്ചു വന്നേ മലയാളസിനിമയിലെ ചോക്ലേറ്റ് നായകനായി മാറിയ നടനാണ് കുഞ്ചാക്കോബോബൻ . എന്നാൽ ഇപ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആ പേര് തിരുത്തി കുറിക്കുകയാണ് നടൻ . ഇപ്പോഴിതാ ജീവിതത്തിൽ താൻ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.
കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച നിഴൽ, നായാട്ട് എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഇതിൽ നായാട്ടിൽ സംഘർഷഭരിതമായ ഒരു തരത്തിലുമുള്ള പ്രിവിലേജുകളും ഇല്ലാത്ത ഒരു നായക വേഷമാണ് ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി സാധിക്കും എന്ന് തന്നെയാണ് ചാക്കോച്ചൻ പറഞ്ഞത്.
ഉദയാ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യം ആയിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന് . കുടുംബ മഹിമ കൊണ്ടും പേരുകൊണ്ടും റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല അതിന് കാശ് തന്നെ വേണമെന്നാണ് ചാക്കോച്ചൻ പറയുന്നത്.
സിനിമാനിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട . ഉദയ വേണ്ട എന്ന് തീരുമാനിച്ചതുമായ ഒരു ഘട്ടം ചാക്കോച്ചൻറെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന പേരായിരുന്നു എന്ന് പിന്നീട് ഞാൻ തിരിച്ചറിയുന്നുണ്ട് എന്നും ചാക്കോച്ചൻ പറഞ്ഞു.